വട്ടിയൂർക്കാവ് മണ്ഡലത്തിൽ കൃഷിപ്പണികൾ ചെയ്യാൻ താൽപര്യമുള്ളവരെ ഉൾപ്പെടുത്തി തൊഴിൽസേന രൂപീകരിക്കുന്നു. വട്ടിയൂർക്കാവ് MLA യുടെ നേതൃത്വത്തിലുള്ള FESTA online Plateform ലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നതിന് നിരവധി അന്വേഷണങ്ങൾ വരുന്നതിനെ തുടർന്നാണ് സൗകര്യം ഒരുക്കുന്നത്. ഇതിൽ ചേരുന്നവർക്ക് കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകും. യന്ത്രങ്ങളുടെ സഹായത്തോടെ പരമാവധി ആയാസരഹിതമായി പ്രവൃത്തികൾ നിർവഹിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലുള്ളവർക്ക് മുൻഗണനയുണ്ട്. ആദ്യ ഘട്ടത്തിൽ 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്.
താൽപര്യമുള്ളവർ ജൂൺ 30 ന് മുമ്പ് ചുവടെ ചേർത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക.
© 2021 V K Prasanth. All Rights Reserved